ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന് ഡൽഹിയിൽ ചേരും. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിക്ക് പിന്നാലെ പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവി ഒഴിയാൻ രാഹുൽ ഗാന്ധി സന്നദ്ധത പ്രകടിപ്പിച്ചതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ഡൽഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്താണ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്
രാഹുൽ രാജിവയ്ക്കണ്ടതില്ലെന്നാണ് അനുകൂലിക്കുന്നവരുടെ പക്ഷം. അതേ സമയം നാലു വര്‍ക്കിങ് പ്രസിഡന്റുമാരെ നിയോഗിച്ച് സംഘടന സംവിധാനം ദേശീയ തലത്തിൽ ശക്തിപ്പെടുത്തണമെന്ന ആവശ്യംപാര്‍ട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. പ്രചാരണത്തിലും സംഘടനാ രംഗത്തും സഖ്യങ്ങള്‍ രൂപീകരിക്കുന്നതിലും വീഴ്ചയുണ്ടായെന്ന് അഭിപ്രായം മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon