ദുബായ്: പ്രമുഖ ഇന്ത്യന്‍ വ്യവസായി ഭരത് ഷാ എന്ന ഷാ ഭരത് കുമാര്‍ ജയന്ത് ലാല്‍ അന്തരിച്ചു. 23 യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായിയാണ് അദ്ദേഹം. സ്വദേശമായ ഗുജറാത്തിലെ രാജ്‌കോട്ടിലായിരുന്നു അന്ത്യം. വൃക്ക രോഗ ബാധിതനായ അദ്ദേഹത്തിന്റെ ആരോഗ്യ നില കഴിഞ്ഞ ഒരു മാസമായി മോശമായിരുന്നു.
യുഎഇ, യെമന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഇന്ത്യക്കാര്‍ക്ക് വേണ്ടി അക്ഷീണം പ്രയത്‌നിച്ചിട്ടുള്ള ഭരത് ഷായെ 2015ലെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് തേടിയെത്തിയിട്ടുണ്ട്. ഷായുടെ വിയോഗത്തില്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ അനുശോചിച്ചു.
This post have 0 komentar
EmoticonEmoticon