തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടാറും മുൻപ് കേരളത്തില്‍ ആറു മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 9 എംഎല്‍എമാരില്‍ 4 പേര്‍ ജയിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്നത്.
ആലപ്പുഴ മണ്ഡലത്തില്‍ ജയിച്ച ആരിഫ് അരൂര്‍ എംഎല്‍എയായിരുന്നു. അതുപോലെ ഹൈബി ഈഡന്‍ (ഏറണാകുളം എംഎല്‍എ), ആറ്റിങ്ങലില്‍ മത്സരിച്ച അടൂര്‍ പ്രകാശ് കോന്നി എംഎല്‍എയായിരുന്നു അതുപോലെ വട്ടിയൂര്‍ക്കാവ് എംഎല്‍എയായ മുരളീധരന്‍ ആണ് വടകരയില്‍ മത്സരിച്ച് ജയിച്ചത്.
പിബി അബ്ദുള്‍ റസാഖിന്‍റെ മരണത്തോടെ ഒഴിഞ്ഞു കിടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലും, കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന്‍ ഒഴിഞ്ഞു കിടക്കുന്ന പാലായും ഉപതിരഞ്ഞെടുപ്പിനെ നേരിടും.
ഏറ്റവും കൂടുതല്‍ എംഎല്‍എമാരെ മത്സരിപ്പിച്ചത് എല്‍ഡിഎഫാണ്. വീണ ജോര്‍ജ്ജ്, പി.വി. അന്‍വര്‍, ചിറ്റയം ഗോപകുമാര്‍, ആരിഫ്, സി.ദിവാകരന്‍, പ്രദീപ്‌കുമാര്‍ തുടങ്ങി ആറുപേര്‍ മത്സരിച്ചതില്‍ ആരിഫ് ഒഴികെ ആരും വിജയിച്ചില്ല.
എന്നാല്‍ മൂന്ന് എംഎല്‍എമാരെ കോണ്‍ഗ്രസ് മത്സരത്തിനിറക്കുകയും മൂന്ന് പേരും വൻ വിജയം നേടുകയും ചെയ്യുന്നു.
This post have 0 komentar
EmoticonEmoticon