ന്യൂഡൽഹി: തുടർച്ചയായി രണ്ടാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന നരേന്ദ്ര മോദിക്ക് വിജയത്തിൽ ആശംസകള്‍ അറിയിച്ച് ലോക നേതാക്കള്‍. ഇന്ത്യ-യു.എസ് ബന്ധത്തില്‍ മഹത്തരമായ കാര്യങ്ങള്‍ സംഭവിക്കാനിരിക്കുന്നൂവെന്ന് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. പശ്ചിമേഷ്യയുടെ സമാധാനത്തിനും വികസനത്തിനും യോജിച്ച് പ്രവര്‍ത്തിക്കാനാകട്ടെയെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആശംസകള്‍ അറിയിച്ചു.
യു.എ.ഇ ഭരണാധികാരിയും പരമോന്നത സൈന്യാധിപനുമായ ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനടക്കമുള്ളവര്‍ ആശംസകള്‍ നേര്‍ന്നു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ, ഇസ്രേയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു എന്നിവര്‍ ടെലിഫോണില്‍ വിളിച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും മോദിക്ക് ആശംസാ സന്ദേശം അയച്ചു. ശ്രീലങ്കന്‍ പ്രധാനമന്ത്രി റിനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി കെ പി ഷര്‍മ ഒലി, അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗനി, വിയറ്റ്‌നാം പ്രധാനമന്ത്രി നുവാന്‍ സുവാന്‍ ഫുക്ക് എന്നിവരും ആശംസകള്‍ നേര്‍ന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon