കൽപറ്റ: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തിനെതിരെ ബത്തേരിയിൽ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വയനാട് എംപി രാഹുൽ ഗാന്ധി സമര പന്തലിലെത്തി. ഉപവാസ സമരം നടത്തിയതിനെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായി വയനാട് വിനായക ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ രാഹുൽ ഗാന്ധി സന്ദർശിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് രാഹുൽ ഗാന്ധി സമരപന്തലിൽ എത്തിയത്.
നിലവിൽ നിരാഹാരമിരിക്കുന്ന അഞ്ച് യുവനേതാക്കളെ രാഹുൽ ഗാന്ധി സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, നേതാക്കളായ ടി സിദ്ദിഖ്, എം കെ രാഘവൻ, കെ സി വേണുഗോപാൽ തുടങ്ങിയ നേതാക്കളുടെ ഒരുനിര തന്നെ രാഹുൽ ഗാന്ധിക്കൊപ്പം സമരപന്തലിലെത്തിയിരുന്നു.
വന്യജീവികളെ സംരക്ഷിക്കണം എന്നോർമിപ്പിച്ച് കൊണ്ടായിരുന്നു രാഹുൽ ഗാന്ധി സരമപ്പന്തരിലെത്തിയ ജനങ്ങളെ അഭിസംബോധന ചെയ്തത്. വയനാടിനെ ഒറ്റപ്പെടുത്തുന്നതായി പരാതികൾ ലഭിക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു. ഈ ജില്ലയെ അനുഭാവപൂർവം പരിഗണിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വയനാടിന്റെ പ്രശ്നത്തോടൊപ്പം വന്യമൃഗങ്ങളെ സംരക്ഷിക്കുകയും വേണം. നിയപരമായി ബുദ്ധിപരമായി ഈ വിഷയം പരിഹരിക്കാനാകും എന്നെനിക്ക് ഉറപ്പുണ്ടെന്നും രാഹുൽ ഗാന്ധി അദ്ദേഹം വ്യക്തമാക്കി. സമരത്തിന് പിന്തുണയറിയിച്ച് രാഹുൽ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് വലിയ ദുരിതം സമ്മാനിക്കുന്നതാണ് ദേശീയ പാത 766ലെ രാത്രിയാത്രാ നിരോധനമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.
HomeUnlabelledബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനം; സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി സമര പന്തലിലെത്തി
This post have 0 komentar
EmoticonEmoticon