കലഞ്ഞൂർ: രാവിലെ വീടിന്റെ വാതിൽ തുറന്ന ഗൃഹനാഥൻ കണ്ടത് മുറ്റത്തുനിൽക്കുന്ന മന്ത്രിയെ. അമ്പരന്നുനിന്ന ഗൃഹനാഥനോട് മന്ത്രി അഭ്യർഥിച്ചു. 'താങ്കളുടെയും കുടുംബത്തിന്റെയും വോട്ട് എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് നൽകണം'.
പാലായിൽ അട്ടിമറി വിജയം നേടുന്നതിന് പിന്നിൽ പ്രവർത്തിച്ച ടീമിനെ കോന്നിയിലും ഇറക്കിയിരിക്കുകയാണ് സി.പി.എം.. മന്ത്രി എം.എം. മണിയാണ് കോന്നിയിലും പ്രചാരണം നയിക്കുന്നത്. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ തന്നെ അദ്ദേഹം എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് വോട്ട് തേടിയിറങ്ങി. ഇളണ്ണൂർ, ഏനാദിമംഗലം, കലഞ്ഞൂർ പ്രദേശങ്ങളിലായിരുന്നു വ്യാഴാഴ്ച മന്ത്രിയുടെ സന്ദർശനം.
സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിശദമാക്കിയാണ് മന്ത്രിയുടെ വോട്ട് തേടൽ. വോട്ടർമാരുടെ ചോദ്യങ്ങൾക്കും മറുപടി നൽകുന്നു. ചാനലുകളും മന്ത്രിയുടെ സന്ദർശനം പകർത്താനെത്തി. 'ജനമനസ്സുകൾ കീഴടക്കി മന്ത്രി എം.എം. മണി കോന്നിയിൽ' എന്ന് ചാനലിന്റെ ലൈവ് റിപ്പോർട്ടിങ്ങിനിടെ പിന്നിൽനിന്ന് മണിയാശാന്റെ മറുപടിയുമെത്തി. 'അയ്യോ ഞാനൊരു പാവം'.
This post have 0 komentar
EmoticonEmoticon