അണ്ടര്‍ 18 സാഫ് ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് കന്നി കിരീടം സ്വന്തമാക്കി ഇന്ത്യ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. രവി ബഹദൂര്‍ റാണ, വിക്രം പ്രതാപ് എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ഗോളുകള്‍ നേടിയത്. അണ്ടര്‍-18 സാഫ് കപ്പില്‍ ഇന്ത്യയുടെ ആദ്യ വിജയമാണിത്.
മല്‍സരത്തില്‍ ഇന്ത്യ ആദ്യ രണ്ട് മിനിറ്റില്‍ രവി ബഹദൂര്‍ റാണയുടെ ഗോളിൽ ഇന്ത്യ ലീഡ് നേടിയിരുന്നു. എന്നാൽ ഒന്നാംപകുതിയുടെ അവസാനം ഒരു ഗോള്‍ മടക്കി ബംഗ്ലാദേശ് സമനില പിടിച്ചു. പിന്നീട് രണ്ടാം പകുതിയിൽ ഗോൾ നേടാൻ ഇരു ടീമുകളും കിണഞ്ഞ് പരിശ്രമിച്ചങ്കിലും 90 മിനുട്ട് വരെ സമനില തുടർന്നു. അവസാനം ആകാംക്ഷകൾക്ക് വിരാമമിട്ട് ഇഞ്ചുറി സമയത്ത് വിക്രം പ്രതാപ് നേടിയ ഗോളിലൂടെ ഇന്ത്യ കന്നി കിരീടത്തിൽ മുത്തമിട്ടു.
നേരത്തെ, അണ്ടര്‍ 15 വിഭാഗത്തിലും ഇന്ത്യ കിരീടം നേടിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon