ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി മാത്രം ചിലവാക്കിയത് 5243.73 കോടി രൂപയാണെന്നാണ് കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റോത്തോര്‍ പാര്‍ലമെന്റില്‍ കണക്കുകള്‍ പുറത്തുവിട്ടത്. 2014ല്‍ അധികാരത്തിലെത്തി ഇതുവരെ പരസ്യങ്ങള്‍ക്കായി ഈ ഗവണ്‍മെന്റ് ചിലവാക്കിയ തുകയെകുറിച്ചാണ് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ, 2014ല്‍ മാത്രം 979.78 കോടിയാണ് സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവാക്കിയത്. മാത്രമല്ല, ഇതില്‍ 424.84 കോടി അച്ചടി മാദ്ധ്യമങ്ങളിലും 473.67 കോടി ദൃശ്യ, ശ്രവ്യ മാദ്ധ്യമങ്ങളിലുമാണ് നല്‍കിയത്.
ഇതിനുപുറമെ, ഔട്ട്‌ഡോര്‍ പബ്ലിസിറ്റിക്കുവേണ്ടി 81.27 കോടി രൂപയും സര്‍ക്കാര്‍ ചെലവാക്കി. എന്നാല്‍, 2015ല്‍ 1160.16 കോടി രൂപയും പരസ്യത്തിനായി ചിലവാക്കി. മാത്രമല്ല, ഇതില്‍ 508.22 കോടി പ്രിന്റിലും 531.60 കോടി ഇലക്ട്രോണിക്, ശ്രവ്യ മാദ്ധ്യമങ്ങളിലും 120.34 കോടി ഔട്ട്‌ഡോര്‍ പബ്ലിസിറ്റിക്കും വേണ്ടി ചെലവഴിച്ചു. കൂടാതെ, 2016ല്‍ പരസ്യങ്ങള്‍ക്കായി ചെലവാക്കിയ തുക വീണ്ടും ഉയര്‍ന്നു. 1264.26 കോടിയാണ് മൂന്നാം വര്‍ഷത്തെ ചെലവ്. ഇതുവരെ ആകെ 2,282 കോടി അച്ചടി മാദ്ധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായും 2,312.59 കോടി ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായും ചെലവഴിച്ചു. 651.14 കോടിയാണ് ഔട്ട്‌ഡോര്‍ പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത്.
This post have 0 komentar
EmoticonEmoticon