തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി ഇന്നവസാനിക്കും. സ്ഥാനാർത്ഥി നിർണയം വൈകിയതിനാൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളെ പ്രധാന സ്ഥാനാർത്ഥികളെല്ലാം ഇന്നാണ് പത്രിക സമർപ്പിക്കുന്നത്. പത്രിക നൽകിയില്ലെങ്കിലും മിക്കയിടത്തും പ്രചാരണം ശക്തമായി തന്നെ നടക്കുകയാണ്.
പാലായിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത് എൽഡിഎഫിന് ആത്മവിശ്വാസവും അത് പ്രചരണ വിഷയവുമാക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ. എന്നാൽ പാലാ ഫലം യുഡിഎഫിന് തലവേദനയാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറ് മണ്ഡലങ്ങളിലും കൂടുതൽ വിജയ പ്രതീക്ഷ പുലർത്തിയിരുന്ന യുഡിഎഫിന് ആദ്യ മത്സരത്തിലെ തോൽവി ക്ഷീണമാണ്.
ഇത്തവണ കരുത്ത് കാട്ടാൻ തന്നെയാണ് ബിജെപി ശ്രമം. മഞ്ചേശ്വരവും വട്ടിയൂർക്കാവും വൻ പ്രതീക്ഷയുള്ള കോന്നിയും ഉള്ളപ്പോൾ ഇനിയും കരുത്ത് കാട്ടാതെ ബിജെപിക്ക് പിടിച്ചുനിൽക്കാനാവില്ല. സംസ്ഥാനത്ത് മാത്രം നേരിടുന്ന കനത്ത പരാജയങ്ങൾ കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതാക്കളിൽ അപ്രിയമുണ്ടാക്കുന്നുണ്ട്. എൻഡിഎ സഖ്യത്തിൽ ബിഡിജെഎസ് പിണങ്ങി നിൽക്കുന്നത് ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
അഞ്ചിൽ നാലും യുഡിഎഫ് സിറ്റിംഗ് സീറ്റാണ്. ഒരെണ്ണം എൽഡിഎഫിന്റെയും. എന്നാൽ സിറ്റിംഗ് സീറ്റ് ഉറച്ച് സീറ്റുകൾ അല്ല എന്നുള്ളത് തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ഇതിൽ മൂന്നിടത്ത് ത്രികോണ പോരിന് സമാനമാണ് കാര്യങ്ങൾ. അരൂരും എറണാകുളത്തും ബിജെപിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്തതിനാൽ അവിടെ പോരാട്ടം എൽഡിഎഫ് - യുഡിഎഫ് തമ്മിലായിരിക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon