തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭീഷണിയെത്തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ വിശദീകരണം തേടുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സര്‍ക്കാര്‍ നയമെന്നും ഇക്കാര്യം ബാങ്കേഴ്സ് സമിതിയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
മാരായമുട്ടം സ്വദേശി ചന്ദ്രന്റെ മകള്‍ വൈഷ്ണവി (19) ആണു തീ കൊളുത്തി മരിച്ചത്. ചന്ദ്രന്റെ ഭാര്യ ലേഖയെ ഗുരുതര പൊള്ളലുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ശരീരത്തില്‍ 90 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.
15 വര്‍ഷം മുന്‍പ് വീട് വയ്ക്കാന്‍ അഞ്ചു ലക്ഷം രൂപയാണ് ചന്ദ്രന് നെയ്യാറ്റിന്‍കരയിലെ കാനറാ ബാങ്കില്‍നിന്ന് വായ്പ എടുത്തിരുന്നു. ഇതുവരെ എട്ടു ലക്ഷം രൂപ തിരിച്ചടച്ചു. 2010-ലാണ് തിരിച്ചടവ് മുടങ്ങിയത്. തിരിച്ചടക്കേണ്ട കാലാവധി കഴിഞ്ഞതോടെ ബാങ്ക് ജപ്തി നോട്ടീസ് അയയ്ക്കുയായിരുന്നു. ഇനിയും നാലു ലക്ഷം രൂപ കൂടി അടയ്ക്കാനുണ്ടെന്നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഭാര്യയും മകളും ആത്മഹത്യയ്ക്ക് ശ്രമിക്കാന്‍ കാരണം ബാങ്കിന്റെ സമ്മര്‍ദ്ദമാണെന്നും ചന്ദ്രന് ആരോപിച്ചു. ഇന്നലെ മുതല്‍ ഭാര്യയും മകളും ദുഃഖത്തിലായിരുന്നുവെന്നും ചന്ദ്രന് പറഞ്ഞു. വായ്പ കുടിശിഖ വീട് വിറ്റ് തിരിച്ചടയ്ക്കാന്‍ ബാങ്ക് സമ്മതിച്ചില്ലെന്നും ചന്ദ്രന് ആരോപിച്ചു.
This post have 0 komentar
EmoticonEmoticon