മോഹൻലാൽ ചിത്രം ലൂസിഫർ ഇന്റർനെറ്റിൽ റിലീസിനൊരുങ്ങുന്നു. ആമസോൺ പ്രൈം വഴി മെയ് 16 മുതൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. സിനിമയുടെ അൻപതാം ദിനമാണ് ഇന്റർനെറ്റ് റിലീസ് എന്നതും പ്രത്യേകതയാണ് .മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം ലഭ്യമായിരിക്കുമെന്ന് ആമസോണ്‍ പ്രൈം ടീം ട്വിറ്ററിലൂടെ അറിയിച്ചു. വന്‍ വിജയം നേടിയ ഒരു മലയാളചിത്രം അന്‍പതാം ദിനത്തില്‍ ഓൺലൈൻ പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യപ്പെടുന്നത് ഇത് ആദ്യമായിരിക്കും.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം നൂറ്റൻപതു കോടി കലക്‌ഷൻ നേടിയിരുന്നു. മാർച്ച് 28നു തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് വമ്പൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. മുരളി ഗോപി തിരക്കഥ നിർവഹിച്ച ചിത്രം ആന്റണി പെരുമ്പാവൂർ ആണ് നിർമിച്ചിരിക്കുന്നത്. ഇതിനിടെ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന അഭ്യൂഹവും ഉയരുന്നുണ്ട്.
if God doesn’t want us to see evil, then tell us why are we getting Lucifer on our service on May 16? tell na
— Amazon Prime Video IN (@PrimeVideoIN) May 14, 2019
This post have 0 komentar
EmoticonEmoticon