തിരുവനന്തപുരം: പരീക്ഷാ മൂല്യനിര്‍ണയത്തില്‍ നിന്നു വിട്ടു നില്‍ക്കുന്ന അധ്യാപകര്‍ക്കെതിരേ കര്‍ശന നടപടിക്കു ശിപാര്‍ശ. ഇവര്‍ക്കെതിരേ വകുപ്പുതല നടപടിക്ക് സര്‍ക്കാരിലേയ്ക്ക് ശിപാര്‍ശ ചെയ്യാനും മൂല്യനിര്‍ണയത്തില്‍ അധ്യാപകരെ പങ്കെടുപ്പിക്കാത്ത സ്വാശ്രയ കോളജ് മാനേജ്മെന്റുകള്‍ക്കു മേല്‍ പിഴചുമത്താനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
ഇതുവരെ ക്യാന്പില്‍ പങ്കെടുക്കാത്തവര്‍ ഉടന്‍ ക്യാന്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും സര്‍വകലാശാല നിര്‍ദേശം നല്‍കി.
25നു ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഇതുവരെ മൂല്യനിര്‍ണയ ക്യാംപില്‍ പങ്കെടുക്കാത്തവര്‍ നാളെത്തന്നെ റിപ്പോര്‍ട്ട് ചെയ്യാനും സര്‍വകലാശാല നിര്‍ദേശം നല്‍കി. മുന്നൂറോളം അധ്യാപകരാണ് മൂല്യനിര്‍ണയ ക്യാംപില്‍ നിന്നു വിട്ടുനില്‍ക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon