പാറ്റ്ന: ബിഹാറിലെ മുസാഫര്‍പൂരിനെ ഭീതിയിലാഴ്ത്തി മസ്തിഷ്‌ക ജ്വരം അതിവേഗം പടര്‍ന്നു പിടിക്കുന്നു. ഇതുവരെ 14ഓളം കുട്ടികളാണ് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടത്. 38 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ 14 കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്.
21 കുട്ടികള്‍ ശ്രീ കൃഷ്ണ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 14 പേര്‍ കെജരിവാള്‍ ആശുപത്രിയിലുമാണ് ചികിത്സ തേടിയിരിക്കുന്നത്. ഉയര്‍ന്ന പനിയും താഴ്ന്ന ബ്ലഡ് ഷുഗര്‍ ലെവലുമായാണ് പലരും എത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
വൈറല്‍ ബാധ സംബന്ധിച്ച് പരിശോധകള്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. രോഗം സംബന്ധിച്ച് ബോധവല്‍ക്കണം ആരംഭിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon