ചെന്നൈ : തമിഴ്നാട്ടിലെ 6 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 18നു നടക്കുമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപനം. ഇതോടെ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തമിഴ്നാട്ടിൽ നിന്നു രാജ്യസഭയിലേക്കെത്തുമോ എന്ന ചർച്ചകൾ സജീവമായി , ഡിഎംകെയ്ക്കു ലഭിക്കുന്ന 3 സീറ്റുകളിൽ ഒന്ന് മൻമോഹൻ സിങ്ങിനായി വിട്ടു നൽകണമെന്ന അഭ്യർഥന കോൺഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നു ഡിഎംകെ അറിയിച്ചു.ഡിഎംകെയുടെ ഒരു സീറ്റ് എംഡിഎംകെ നേതാവ് വൈകോയ്ക്കു നൽകാൻ നേരത്തെ ധാരണയായിട്ടുണ്ട്. മൻമോഹനായി സീറ്റ് വിട്ടുനൽകിയാൽ, ഉടൻ ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന നങ്കുനേരി നിയമസഭാ സീറ്റ് കോൺഗ്രസിൽ നിന്നു ഡിഎംകെ ഏറ്റെടുക്കും.അണ്ണാഡിഎംകെയുടെ 3 രാജ്യസഭാ സീറ്റുകളിൽ ഒന്ന് പിഎംകെയ്ക്കാണ്; മുൻ കേന്ദ്രമന്ത്രി അൻപുമണി രാംദാസാകും പാർട്ടി നോമിനി.
http://bit.ly/2wVDrVvതമിഴ്നാട്ടിൽ 18ന് രാജ്യസഭാ തിരഞ്ഞെടുപ്പ് ; മൻമോഹൻ സിങ് വീണ്ടും രാജ്യസഭയിലേക്ക് ?
Previous article
ബി.ജെ.പിയിൽ ചേരുമെന്ന സൂചന നല്കി ഡി.ജി.പി ജേക്കബ് തോമസ്
This post have 0 komentar
EmoticonEmoticon