തിരുവനന്തപുരം : ബി.ജെ.പിയില്‍ ചേരുമെന്ന സൂചന നല്‍കി ഡി.ജി.പി ജേക്കബ് തോമസ്. ബി.ജെ.പിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും അവര്‍ കാത്തിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. ബി.ജെ.പി കഴിവുള്ളവരെ അംഗീകരിക്കുന്ന പാര്‍ട്ടിയാണ്. സി.പി.എമ്മും കോണ്‍ഗ്രസും നിരന്തരം ദ്രോഹിക്കുകയാണെന്നും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ജേക്കബ് തോമസ് പറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും സീനിയർ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബർ മുതൽ സസ്പെൻഷനിലാണ്. സർവീസ് സ്റ്റോറിയിൽ സർക്കാരിനെ വിമർശിച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചാർത്തിയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇതിനിടെ സർക്കാർ നിർദ്ദേശത്തെ തുടർന്ന് ജേക്കബ് തോമസിനെതിരെ ക്രിമിനൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ ഭാഗമായി സ്വയം വിരമിക്കലിന് അപേക്ഷ നൽകിയെങ്കിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നു കാട്ടി സർക്കാർ അത് തള്ളിക്കളഞ്ഞിരുന്നു.
This post have 0 komentar
EmoticonEmoticon