ads

banner

Friday, 28 February 2020

author photo

ന്യൂഡല്‍ഹി: കലാപത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. പരുക്കേറ്റ് ഇരുന്നൂറിലധികംപേര്‍ ചികില്‍സയിലാണ്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു. കലാപം പൊട്ടിപ്പുറപ്പെട്ട വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കനത്ത ജാഗ്രത തുടരുകയാണ്. ജനജീവിതം സാധാരണ നിലയിലാകാന്‍ ഇനിയും ദിവസങ്ങളെടുക്കും. 

ഒഴിഞ്ഞുപോയ നാട്ടുകാര്‍ തിരിച്ചെത്തിയാല്‍ മാത്രമേ നാശനഷ്ടങ്ങള്‍ കൃത്യമായി കണക്കാക്കാന്‍ കഴിയൂ. ഡല്‍ഹി കലാപം അന്വേഷിക്കാന്‍ രണ്ട് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡി സി പി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥന്മാര്‍ ഇതിന് നേതൃത്വം നല്‍കും.

ചാന്ദ്ബാഗ്, ശിവവിഹാര്‍, ബ്രിജ്പുരി മേഖലകളില്‍ ബുധനാഴ്ച രാത്രി കടകങ്ങള്‍ക്കും വാഹനങ്ങള്‍ക്കും രണ്ടു സ്കൂളുകള്‍ക്കും തീയിട്ടു. പ്രദേശത്തെ മസ്ജിദിനുനേരെയും അക്രമമുണ്ടായി. മരിച്ചവരുടെ ബന്ധുക്കള്‍ മൃതദേഹങ്ങള്‍ വിട്ടുകിട്ടാനായി ആശുപത്രികള്‍ക്കുമുന്നില്‍ വരിനിന്നു. അക്രമങ്ങളില്‍ 130-ലേറെപ്പേരെ അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും 48 എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement