ads

banner

Friday, 28 February 2020

author photo

കൊല്ലം: നെടുമണ്‍കാവ് ഇളവൂരില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ ആറുവയസ്സുകാരി ദേവനന്ദയുടെ  മൃതദേഹം സമീപത്തെ പുഴയില്‍ കണ്ടെത്തി. പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ പ്രദീപ്-ധന്യ ദമ്ബതികളുടെ മകളാണ് ദേവനന്ദ. കുട്ടി വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് വ്യാഴാഴ്ച രാവിലെ 10.15 ഓടെ കാണാതായത്.

രക്ഷിതാക്കളുടെ പരാതിയില്‍ കണ്ണനല്ലൂര്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി വരവേയാണ് ഇത്തിക്കരയാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ നൂറുമീറ്റര്‍ അകലെയാണ് പുഴസ്ഥിതിചെയ്യുന്നത്. കുട്ടി പുഴയില്‍ വീണിരിക്കാമെന്നു സംശയമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുഴയില്‍ തെരച്ചില്‍ ആരംഭിച്ചത്. മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്.

ഇന്നലെ രാവിലെ 9.30നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ നടക്കുകയാണ്. ഉത്സവത്തോട് അനുബന്ധിച്ചാണ് കുട്ടി ഇന്നലെ സ്‌കൂളില്‍ നിന്ന് അവധിയെടുത്തത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement