ads

banner

Friday, 28 February 2020

author photo

തി​രു​വ​ന​ന്ത​പു​രം: ഏറെ നാൾ പ്രസിഡന്റ് ഇല്ലാതെ പ്രതിസന്ധിയിലായിരുന്ന സംസ്ഥാനത്തെ ബിജെപി, കെ സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് ആയി എത്തിയതോടെ കൂടുതൽ പ്രതിസന്ധിയിൽ. കെ. ​സു​രേ​ന്ദ്ര​നെ പ്ര​സി​ഡ​ന്‍​റാ​യി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ഭാ​ര​വാ​ഹി​യാ​കാ​നി​ല്ലെ​ന്നു​മു​ള്ള ഒ​രു​കൂ​ട്ടം നേ​താ​ക്ക​ളു​ടെ നി​ല​പാ​ടി​നെ​ത്തു​ട​ര്‍​ന്നാണ് പുതിയ പ്രതിസന്ധി രൂപംകൊണ്ടത്.

മാ​സ​ങ്ങ​ള്‍ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ്​ സം​സ്​​ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ. ​സു​രേ​ന്ദ്ര​നെ സം​സ്​​ഥാ​ന പ്ര​സി​ഡ​ന്‍​റാ​യി ദേ​ശീ​യ നേ​തൃ​ത്വം നി​യോ​ഗി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​ദ്ദേ​ഹം സം​സ്​​ഥാ​ന ക​മ്മി​റ്റി ഒാ​ഫി​സി​ലെ​ത്തി ചു​മ​ത​ല ഏ​ല്‍​ക്കു​ക​യും ചെ​യ്​​തു. എ​ന്നാ​ല്‍ തു​ട​ര്‍​ന്നെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്​ ത​ന്നെ തി​രി​ച്ച​ടി​യാ​യി. കാ​സ​ര്‍​കോ​ട്​, ക​ണ്ണൂ​ര്‍ ജി​ല്ല പ്ര​സി​ഡ​ന്‍​റു​മാ​രെ​യും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റു​മാ​രെ​യും പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ്​ പ്ര​ശ്​​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വ​ഷ​ളാ​യ​ത്.

സു​രേ​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്​​ഥാ​ന ഭാ​ര​വാ​ഹി​ത്വ​വും സ​മി​തി അം​ഗ​ത്വ​വും വേ​ണ്ടെ​ന്ന നി​ല​പാ​ടും ഒ​രു​വി​ഭാ​ഗം നേ​താ​ക്ക​ള്‍ കൈ​ക്കൊ​ണ്ട​ത്​ ഇ​തെ​ത്തു​ട​ര്‍​ന്നാ​ണ്​​. ഈ ​ത​ര്‍​ക്ക​ങ്ങ​ള്‍ കാ​ര​ണം പു​തി​യ സം​സ്​​ഥാ​ന ഭാ​ര​വാ​ഹി​ക​ളെ​യും നി​ശ്​​ച​യി​ക്കാ​നാ​യി​ട്ടി​ല്ല. നി​ല​വി​ലെ ഭാ​ര​വാ​ഹി​ക​ളെ മാ​റ്റി പു​തി​യ ആ​ളു​ക​ളെ ഭാ​ര​വാ​ഹി​യാ​ക്കി​യാ​ല്‍ അ​ത്​ വി​ഭാ​ഗീ​യ​ത​ക്കും പൊ​ട്ടിത്തെ​റി​ക്കും കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ല്‍ ക​ടു​ത്ത തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ നേ​തൃ​ത്വ​ത്തി​ന്​ ക​ഴി​യു​ന്നു​മി​ല്ല. 

സു​രേ​ന്ദ്ര​ന് കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കാ​നാ​കി​ല്ലെ​ന്നും പാ​ര്‍ട്ടി പ​ദ​വി​ക​ള്‍ ഏ​റ്റെ​ടു​ക്കാ​നി​ല്ലെ​ന്നും നി​ല​വി​ലെ ജ​ന.​സെ​ക്ര​ട്ട​റി​മാ​രാ​യ എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍, എം.​ടി. ര​മേ​ശ്, ശോ​ഭാ​സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ച​ര്‍​ച്ച​ക​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച​താ​യാ​ണ്​ വി​വ​രം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement