വനിതാ ട്വന്റി20യിലെ ഏറ്റവും കുറഞ്ഞ സ്കോർ ‘സ്വന്തമാക്കി’ മാലി വനിതാ ക്രിക്കറ്റ് ടീം. റുവാണ്ട വനിതാ ടീമിനെതിരായ മൽസരത്തിൽ മാലി ടീം പുറത്തായത് വെറും ആറ് റൺസിന്. ഇതിൽ അഞ്ച് റണ്ണും ലഭിച്ചത് എക്സ്ട്രാസ് വഴി. അതായത് ടീം അടിച്ചു നേടിയത് ആകെ ഒരു റൺ. ഒൻപത് ഓവറുകളിൽനിന്നാണ് മാലി ഇത്ര ചെറിയ സ്കോർ നേടിയത്. റുവാണ്ടയിലെ ഗഹങ്ക രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിലാണ് ക്രിക്കറ്റ് ആരാധകരെ ‘ഞെട്ടിച്ച’ പ്രകടനം അരങ്ങേറിയത്. മൽസരത്തിൽ ആദ്യം ബാറ്റു ചെയ്ത മാലി വനിതാ താരങ്ങളുടെ സ്കോറുകൾ ഇങ്ങനെ 1,0,0,0,0,0,0,0,0,0. മറുപടി ബാറ്റിങ്ങിനിറങ്ങിയ റുവാണ്ടയാകട്ടെ വെറും നാലു പന്തുകളിൽനിന്ന് ഈ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു. മാലി ഓപണർ മറിയം സമക്കാണ് റൺസ് നേടിയ ഒരേയൊരു താരം. അവർ നേടിയത് ആകെ ഒരു റണ്ണും. വനിതാ ട്വന്റി20യിലെ ഏറ്റവും ചെറിയ സ്കോറെന്ന റെക്കോർഡ് ഇതുവരെ 14 റൺസിനു പുറത്തായ ചൈനയുടെ പേരിലായിരുന്നു. ജനുവരിയിൽ ബാങ്കോക്കിൽ നടന്ന മൽസരത്തിൽ യുഎഇയുടെ 203 റൺസ് പിന്തുടരുന്നതിനിടെയാണ് 14 റൺസിന് ചൈന പുറത്തായത്. റുവാണ്ട–മാലി മൽസരത്തിൽ ജൊസെയ്ൻ നൈരൻകുന്ദിനേസ എറിഞ്ഞ രണ്ട് ഓവറുകളില്‍ ഒരു റൺ പോലും വിട്ടുകൊടുക്കാതെ മൂന്ന് വിക്കറ്റ് വീഴ്ത്തി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon