റിയാദ്: ഈ വർഷം ഉംറ സീസൺ ആരംഭിച്ച ശേഷം ഇതുവരെ എഴുപത്തിയഞ്ച് ലക്ഷത്തിലധികം ഉംറ വിസകൾ വിതരണം ചെയ്‌തതായി സൗദി അറേബ്യ ഹജ്ജ്-ഉംറ മന്ത്രാലയം. ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്ന റംസാൻ മാസത്തിലേതുൾപ്പെടെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് പാകിസ്ഥാനിൽ നിന്നാണ്. ഏറ്റവും കൂടുതൽ ആളുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
ഈ വർഷം ഇതുവരെ വിവിധ രാജ്യക്കാരായ ഉംറ തീർത്ഥാടകർക്കായി ഹജ്ജ്- ഉംറ മന്ത്രാലയം വിതരണം ചെയ്തത് 75,84,428 വിസകളാണ്. ഇതിൽ 72,01,851 തീർത്ഥാടകർ ഉംറ കർമ്മം നിർവ്വഹിക്കാനായി എത്തി. പാകിസ്ഥാനിൽ നിന്ന് 15,90,731 തീർത്ഥാടകരാണ് ഉംറ \ നിർവഹിക്കാനെത്തിയത്. പാകിസ്ഥാനിൽ നിന്നെത്തിയത്. രണ്ടാം സ്ഥാനത്തു ഇന്തോനേഷ്യയാണ്. എന്നാൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്നെത്തിയത് 643,563 തീർത്ഥാടകരാണ്.
ഉംറ നിർവ്വഹിക്കാനെത്തുന്ന തീർത്ഥാടകർക്കുള്ള വ്യവസ്ഥകൾ കർശനമാക്കിയതിനാൽ ഈ വർഷം ഉംറ നിർവ്വഹിക്കാനെത്തിയ അനധികൃത തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാട്ടിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഈ വർഷം കൂടുതൽ മികച്ച സേവനങ്ങളാണ് മന്ത്രാലയം തീർത്ഥാടകർക്കായി ഒരുക്കിയിരിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon