ads

banner

Saturday, 1 June 2019

author photo

രാജ്യത്ത് തൊഴിലില്ലായ്മയുടെ നിരക്ക് കഴിഞ്ഞ 45 വർഷത്തിലെ ഏറ്റവുമുയർന്ന നിരക്കിലാണെന്ന കണക്ക് ശരിവച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയാകുമെന്ന് കരുതി പൂഴ്ത്തിവെച്ച റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നേ തൊഴിലില്ലായ്‌മ ഏറ്റവും രൂക്ഷമാണ് മോദിയുടെ ഭരണ കാലയളവിൽ എന്ന റിപോർട്ടുകൾ വന്നിരുന്നു. രാജ്യത്തെ 6.1% പേർക്ക് തൊഴിലില്ലെന്നാണ് അന്ന് കണക്കുകൾ വന്നത്. എന്നാൽ അന്ന്, നീതി ആയോഗ് വൈസ് ചെയർമാനടക്കം ഈ വാർത്ത നിഷേധിക്കുകയായിരുന്നു. 

2017-18 വർഷത്തെ കണക്കാണ് ഇപ്പോൾ ഔദ്യോഗികമായി പുറത്തു വന്നിരിക്കുന്നത്. നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നത്. നഗരങ്ങളിൽ തൊഴിലെടുക്കാൻ ശേഷിയുള്ളവരിൽ 7.8% പേരും തൊഴിൽ രഹിതരാണ്. ഗ്രാമപ്രദേശങ്ങളിൽ 5.3% പേർക്കും തൊഴിലില്ല. ആകെ 6.1 % പേർ രാജ്യത്ത് തൊഴിലില്ലാതെ ദുരിതത്തിലാണ്. പുരുഷൻമാർക്കിടയിൽ ഈ കണക്ക്, 6.2 ശതമാനമാണ്. സ്ത്രീകൾക്കിടയിൽ 5.7% പേർക്ക് തൊഴിലില്ല. എന്നാൽ യഥാർത്ഥ കണക്കുകൾ ivaykkum മുകളിലാണ്. രാജ്യത്ത് തൊഴിൽ ഇല്ലാത്തതിനാൽ അന്യരാജ്യത്തേക്ക് കുടിയേറിയവരും ധാരാളം ഉണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനുവരിയിൽ ഈ റിപ്പോർട്ട് മാധ്യമങ്ങളിലൂടെ ചോർന്നിരുന്നു. ദേശീയ സാംപിൾ സർവേ ഓഫീസാണ് (NSSO- National Sample Survey Office). തൊഴിലില്ലായ്മ കഴിഞ്ഞ 45 വർഷത്തെ ഏറ്റവും വലിയ നിരക്കിലാണെന്ന് റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. നോട്ട് നിരോധനം നടപ്പാക്കിയ ശേഷം രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കിലുണ്ടായ മാറ്റമായിരുന്നു ഈ ഏജൻസി പഠിച്ചത്. ഡിസംബറിൽ തയ്യാറാക്കിയ റിപ്പോർട്ട് പ്രസിദ്ധീകരിക്കാതെ കേന്ദ്രസർക്കാർ പൂഴ്‍ത്തിയതിൽ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ രണ്ടംഗങ്ങൾ രാജി വച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. എന്നാൽ, അന്ന് ആ റിപ്പോർട്ടിനെ തള്ളി ബിജെപിയും സർക്കാരുമെല്ലാം രംഗത്ത് വന്നിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ് റിപ്പോർട്ട് പുറത്ത് വിട്ടത് 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement