ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനും കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചില സാങ്കോതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും പ്രതിപക്ഷനേതൃത്വവും കോണ്‍ഗ്രസിന് നല്‍കാന്‍ വിസമ്മതിച്ചിരുന്നു. ഇത്തവണ അങ്ങനെയുണ്ടായാല്‍ ഭരണഘടനാ വിദഗ്ധരുമായി കൂടിയാലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു കൊടുക്കുന്നില്‍.
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടുമെന്നും കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon