മക്ക: മേഖലയുടെ സമാധാനം തകര്‍ക്കുന്ന ഇറാനെ ഒറ്റപ്പെടുത്തണമെന്ന് മക്കയില്‍ ചേര്‍ന്ന ഇസ്‍ലാമിക രാജ്യങ്ങളുടെ ഉച്ചകോടി ആഹ്വാനം ചെയ്തു. കൂട്ടായ്മയിലെ അമ്പത്തിയാറ് രാജ്യങ്ങള്‍ ഒരുമിച്ചിരുന്നത് മേഖലയുടെ സ്വസ്ഥത തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്നാണ് ഉച്ചകോടിയിലെ വിലയിരുത്തല്‍. ഇതിനിടെ ഖത്തറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉപാധികള്‍ പാലിക്കണമെന്ന് സൌദി ആവര്‍ത്തിച്ചു.
ഇറാനുയര്‍ത്തുന്ന ഭീഷണി നേരിടാനായാണ് അടിയന്തിര അറബ്-ജിസിസി ഉച്ചകോടി ചേര്‍ന്നത്. ഇതിന് പിന്നാലെയായിരുന്നു ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയുടെ സമ്മേളനം. സമ്മേളനത്തെ അഭിസംബോധന ചെയ്ത സല്‍മാന്‍ രാജാവ് ഹൂതികള്‍ക്ക് പിന്നില്‍ ഇറാനാണെന്ന് ആവര്‍ത്തിച്ചു. യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ 56 രാഷ്ട്രങ്ങളുടെ കൂട്ടായ്മ മേഖലയിലെ പ്രശ്ന പരിഹാരത്തിന് ഒന്നിച്ച് നീങ്ങുമെന്ന് ഉച്ചകോടിയുടെ പ്രഖ്യാപിച്ചു. പരിഹാരമാകും വരെ ഫലസ്തീന്‍ പ്രശ്നം കൂട്ടായ്മയുടെ പ്രഥമ പരിഗണനയില്‍ ഉണ്ടാകും. സിറിയയില്‍ രാഷ്ട്രീയ പരിഹാരത്തിനുള്ള ശ്രമം തുടരുമെന്നും ഉച്ചകോടി പറഞ്ഞു. രണ്ട് ദിനമായി നീണ്ടു നിന്ന ഉച്ചകോടി ഇതോടെ ഇറാനെതിരായ യുഎസ് നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ച് പിരിഞ്ഞു. അതിനിടെ, ഉപാധികള്‍ പാലിക്കാതെ ഖത്തര്‍ പ്രശ്നത്തിന് പരിഹാരമുണ്ടാകില്ലെന്ന് സൌദി വിദേശ കാര്യ മന്ത്രി ഇബ്രാഹിം അല്‍ അസ്സാഫ് വ്യക്തമാക്കി. ഖത്തര്‍ പ്രധാനമന്ത്രിയാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon