ads

banner

Monday, 3 June 2019

author photo

 തിരുവനന്തപുരം : എ പി അബ്ദുളളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി. മോദീ സ്തുതിയില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. വിശദീകരണം ചോദിച്ചതിന് പരിഹാസപൂര്‍വമായ മറുപടിയാണ് നല്‍കിയതെന്നും നേതാക്കളെ പരസ്യമായി അവഹേളിക്കുന്നത് തുടരുന്നതിനാലാണ് നടപടിയെന്നും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മോദിയെ പ്രശംസിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് നടപടി.നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയും വികസന അജണ്ടയുമാണ് ബിജെപിക്ക് വൻ വിജയം സമ്മാനിച്ചതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. മോദി ഭരണത്തിൽ ഗാന്ധിയൻ മൂല്യമുണ്ടെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെടുന്നു.

പാവപ്പെട്ടവരുടെ മുഖം ഓർമിച്ചാണ് മോദി പദ്ധതികൾ ആവിഷ്കരിക്കുന്നത്. സ്വച്ഛ് ഭാരത് പദ്ധതി വഴി ശൗച്യാലയങ്ങൾ നൽകിയതും ഉജ്ജ്വല്‍യോജന പദ്ധതി വഴി പാചകവാതക കണക്ഷൻ നഷകിയതുമെല്ലാം അബ്ദുള്ളക്കുട്ടി ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ബുള്ളറ്റ് ട്രെയിൻ അടക്കമുള്ള സ്വപ്ന പദ്ധതികളും മോദി ആവിഷ്കരിക്കുന്നു. വിമർശനങ്ങൾക്കപ്പുറം വികസനത്തിനും പുരോഗതിക്കുമായി ചർച്ചകൾ നടത്താൻ സമയമായെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചത്.
ഇതേത്തുടർന്ന് വി.എം സുധീരൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ അബ്ദുള്ളക്കുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.

അബ്ദുള്ളക്കുട്ടിയെ ഉടൻ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വൈകാതെ കെ.പി.സി.സി അധ്യക്ഷൻ കാരണംകാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് വരുമോയെന്നത് കാത്തിരുന്ന കാണാമെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻപിള്ള കഴിഞ്ഞ ദിവസം കോഴിക്കോട്ട് പറഞ്ഞത്

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement