മുഗ്സെ: സലാലക്കടുത്ത് മുഗ്സെയിലില്‍ വാഹനാപകടം. അപകടത്തില്‍ മലയാളികള്‍ മരച്ചു. പാലക്കാട് ഒറ്റപ്പാലം ലക്കിടി സ്വദേശി വന്നേരി വീട്ടില്‍ സൈതലവിയുടെ മകന്‍ നൗഷാദ് ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു. ആശുപത്രിയിലേക്ക് എത്തിക്കും മുമ്പ് മരണം സംഭവിക്കുകയായിരുന്നു.
അപകടതത്ില്‍ വാഹനത്തിലുണ്ടായിരുന്ന ഒരു കൊല്‍ക്കത്ത സ്വദേശിക്കും ആറോളം ബംഗ്ലാദേശ് സ്വദേശികള്‍ക്കും പരിക്കുണ്ട്. ഇവരുടെ പരിക്കുകള്‍ അത്ര ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങള്‍ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലാണുള്ളത്. ഇവരുടെ ചികിത്സ തുടരുകയാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
This post have 0 komentar
EmoticonEmoticon