ads

banner

Thursday, 6 June 2019

author photo

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകട മരണത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന്റെ ഭാഗമായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇന്ന് തൃശൂരില്‍ തെളിവെടുപ്പ് നടത്തും. ഇന്ന് ഡ്രൈവര്‍ അര്‍ജുനില്‍ നിന്ന് മൊഴിയെടുത്തേക്കും. വടക്കുംനാഥ ക്ഷേത്രത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്ന വഴിയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ബാലഭാസ്‌കറും കുടുംബവും വടക്കുംനാഥ ക്ഷേത്രത്തില്‍ പൂജ നടത്തിയ വിവരങ്ങള്‍, താമസിച്ച ഹോട്ടല്‍, പുറപ്പെട്ട സമയം എന്നിവയുടെ രേഖകള്‍ തുടങ്ങിയവയാകും ആദ്യം പരിശോധിക്കുക. ഇതിന് ശേഷമാകും അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുനില്‍ നിന്ന് മൊഴിയെടുക്കുക.

അപകത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനിടയിലാണ് അപകടം നടന്ന സ്ഥലത്ത് നിന്ന് രണ്ട് പേരെ ദൂരൂഹ സാഹചര്യത്തില്‍ കണ്ടുവെന്ന വാദവുമായി കലാഭവന്‍ സോബി രംഗത്തെത്തിയത്. തുടര്‍ന്ന് കൂടുതല്‍ ആരോപണങ്ങളുമായി ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും രംഗത്തെത്തുകയായിരുന്നു. കലാഭവന്‍ സോബിയുടേയും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടേയും മൊഴി ക്രൈബ്രാഞ്ച് കഴിഞ്ഞ ദിവസങ്ങളില്‍ എടുത്തിരുന്നു. സ്വര്‍ണ്ണകടത്ത് കേസില്‍ അറസ്റ്റിലായ പ്രകാശ്തമ്ബി ബാലഭാസ്‌കറിന്റെ സ്റ്റാഫായിരുന്നില്ലെന്നും പ്രോഗ്രാം സംഘടിപ്പിക്കുന്നതിന് പ്രതിഫലം നല്‍കിയിരുന്നു എന്നുമാണ് ലക്ഷ്മി പറഞ്ഞു.ബാലഭാസ്‌കറിന് ആരുമായും വ്യക്തി വൈരാഗ്യമോ പകയോ ഉണ്ടായിരുന്നതായി അറിവില്ലെന്നും ലക്ഷ്മി മൊഴി നല്‍കിയിരുന്നു.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement