ads

banner

Thursday, 27 June 2019

author photo

ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു തുടരണമെന്നു ലോക്സഭയിലെ പാർട്ടി എംപിമാർ ഒന്നടങ്കം ഉയർത്തിയ ആവശ്യത്തിനു മുന്നിൽ വഴങ്ങാതെ രാഹുൽ ഗാന്ധി. തോൽവിയുടെ പൂർണ ഉത്തരവാദിത്തം തനിക്കാണെന്നും ഒഴിയാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും രാഹുൽ വ്യക്തമാക്കി.സംഘടനാതലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ രാജ്യത്തുടനീളം പര്യടനം നടത്തുന്നതു പരിഗണനയിലുണ്ടെന്നും രാഹുൽ സൂചിപ്പിച്ചു. 1977 ലെ തിരഞ്ഞെടുപ്പു തോൽവിക്കു ശേഷം ഇന്ദിരാ ഗാന്ധി സമാന രീതിയിൽ പര്യടനം നടത്തിയിരുന്നു. ലോക്സഭയിൽ കേന്ദ്രസർക്കാരിനെ നേരിടുന്നതിനുള്ള തന്ത്രങ്ങൾ രൂപീകരിക്കാൻ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണു രാഹുലിന്റെ രാജി സംബന്ധിച്ച ചർച്ചയിലേക്കു നീങ്ങിയത്.പാർലമെന്റ് മന്ദിരത്തിലെ ചർച്ചയ്ക്കിടെ രാഹുൽ എത്തിയപ്പോൾ, തമിഴ്നാട്ടിൽ നിന്നുള്ള എംപി: തിരുനാവുക്കരശ് ആണു വിഷയം അവതരിപ്പിച്ചത്. രാജിയിൽ നിന്നു പിൻമാറണമെന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കാൻ എംപിമാർ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാസം മുൻപു താൻ സ്ഥാനമൊഴിഞ്ഞുവെന്നും തീരുമാനം മാറ്റുന്ന ശീലം തനിക്കില്ലെന്നും രാഹുൽ പ്രതികരിച്ചു. പിൻഗാമിയെ കണ്ടെത്താൻ പാർട്ടിയോട് ആവശ്യപ്പെട്ടിട്ടും അതു ചെയ്യാതെ വീണ്ടും തനിക്കു മേൽ സമ്മർദം ചെലുത്തുകയാണ്.

പദവിയൊഴിയരുതെന്നു ശശി തരൂർ, മനീഷ് തിവാരി എന്നിവർ ശക്തമായി ആവശ്യപ്പെട്ടെങ്കിലും അവരുടെ വാദങ്ങളെല്ലാം രാഹുൽ ഖണ്ഡിച്ചു. ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാരും സമാന ആവശ്യമുന്നയിച്ചു

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement