ads

banner

Thursday, 27 June 2019

author photo

ബര്‍മിങ്ഹാം : നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ പാകിസ്ഥാന് വിജയം. ആറ് വിക്കറ്റിനാണ് പാക് വിജയം. 238 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ 5 പന്തുകൾ ശേഷിക്കെ ലക്ഷ്യം കണ്ടു. ബാബർ അസമിന്റെ സെഞ്ചുറിയാണ് പാകിസ്ഥാന് വിജയം സമ്മാനിച്ചത്. ന്യൂസിലാൻഡിന്റെ ഈ ലോകകപ്പിലെ ആദ്യ പരാജയമാണിത്. ബാബർ അസം 101 (127) റൺസെടുത്തു. അർധ സെഞ്ചുറിയുമായി ഹാരിസ് സൊഹൈലും (76 പന്തിൽ 68 റൺസ് ) മികച്ച പിന്തുണ നൽകി. മൂന്നാം ഓവറിലാണ് പാകിസ്ഥാന് ആദ്യം വിക്കറ്റ് നഷ്ടമായത്. മൂന്നാം ഓവറിൽ 9(10) റൺസെടുത്ത ഫഖർ സമാനെ ട്രെന്റ് ബോൾട്ട് മാർട്ടിൻ ഗുപ്തലിന്റെ കൈകളിലെത്തിച്ചു. പിന്നാലെ ഇമാമുൽ ഹഖ് 19 (29) ഫെർഗൂസന് വിക്കറ്റ് സമ്മാനിച്ചു. തകർച്ചയിലേക്ക് നീങ്ങിയ പാകിസ്ഥാന് മൂന്നാമനായി ഇറങ്ങിയ ബാബർ അസം രക്ഷകനായി. ബാബറിന് പിന്തുണ നൽകിയ മുഹമ്മദ് ഹഫീസ് 32 (50) റണ്‍സെടുത്ത് വില്യാംസണിന്റെ പന്തിൽ മടങ്ങി. തുടർന്നെത്തിയ ഹാരിസ് സൊഹൈൽ ബാബറിനൊപ്പം ചേര്‍ന്നതോടെ പാകിസ്ഥാൻ വിജയതീരമണയുകയായിരുന്നു. നേരത്തെ തുടക്കത്തിലെ തകർച്ചക്ക് ശേഷം കരകയറിയ ന്യൂസാലൻ‍ഡ് നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റിന്  237 റൺസെടുത്തു. ഷഹീൻ അഫ്രീദിയുടെ തീതുപ്പുന്ന പന്തുകളാണ് കീവികളെ തകർത്തത്. പത്ത് ഓവറിൽ 28 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് ഷഹീൻ നേടിയത്. ജിമ്മി നീഷാമും കെയ്ൻ വില്യംസണും ഗ്രാന്ദ്ഹോമുമാണ് കീവിസിനെ കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷിച്ചത്. 112 പന്തില്‍ 97 റൺസെടുത്ത് നീഷാം പുറത്താകാതെ നിന്നു. പാകിസ്ഥാനായി മുമ്മദ് ആമിറും ഷദബ് ഖാനും ഓരോ വിക്കറ്റ് വീഴ്ത്തി.

ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 83 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ചയിലായിരുന്നു ന്യൂസിലാന്‍ഡ്.  മറുവശത്ത് വിക്കറ്റുകൾ പൊഴിയുംതോറും നിലയുറപ്പിച്ച കെയ്ൻ വില്യംസൺ 69 പന്തില്‍ 81 റണ്‍സ് നേടി പുറത്തായി. പിന്നീട് നീഷാമും ഗ്രാന്ദ്ഹോമും ചേർന്ന് രക്ഷാദൗത്യം ഏറ്റെടുക്കുകയായിരുന്നു.  71 പന്തില്‍ 64 റണ്‍സടിച്ച ഗ്രാന്ദ്ഹോം 48ാം ഓവറിൽ റണ്ണൗട്ടാവുകയായിരുന്നു.ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാൻഡിന് 24 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍  ഓപ്പണര്‍മാരെ നഷ്ടപ്പെട്ടു. അഞ്ച് റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ മുഹമ്മദ് ആമിര്‍ ബൗള്‍ഡാക്കിയപ്പോള്‍ കോളിന്‍ മണ്‍റോയെ ഷഹീന്‍ അഫ്രീദി തിരിച്ചയച്ചു. 12 റണ്‍സായിരുന്നു മണ്‍റോയുടെ സമ്പാദ്യം. തൊട്ടുപിന്നാലെ റോസ് ടെയ്ലറെ ഷഹീന്‍ അഫ്രീദി സര്‍ഫറാസ് അഹമ്മദിന്റെ കൈയിലെത്തിച്ചു. ആകെ മൂന്ന് റണ്‍സാണ് ടെയ്ലര്‍ നേടിയത്. ഷഹീന്റെ അടുത്ത ഇര ടോം ലാഥം ആയിരുന്നു. ഒരു റണ്ണെടുത്ത ലാഥത്തെ ഷഹീന്റെ പന്തില്‍ സര്‍ഫറാസ് ക്യാച്ച് ചെയ്തു.പിന്നീട് നിലയുറപ്പിക്കാന്‍ ശ്രമിച്ച കെയ്ന്‍ വില്ല്യംസണെ ഷദാബ് ഖാന്‍ തിരിച്ചയച്ചു. സര്‍ഫറാസിന് ആയിരുന്നു ക്യാച്ച്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement