ads

banner

Saturday, 1 June 2019

author photo

മഡ്രിഡ് :  പ്രണയസാഫല്യത്തിനു വേണ്ടി എത്ര കാലവും കാത്തിരിക്കാൻ തയാറാകുന്നവരെപ്പോലെയാണ് ലിവർപൂളും ടോട്ടനം ഹോട്സ്പറും. ഒരു കിരീടത്തിനു വേണ്ടി അവർ കൊതിച്ചത്ര കാലം മറ്റാരും കാത്തിരുന്നിട്ടുണ്ടാകില്ല. ടോട്ടനം 11 വർഷമായി ഒരു കപ്പിൽ മുത്തമിട്ടിട്ട് , ലിവർപൂൾ ഏഴു വർഷവും– ആകെ 18 വർഷം. മികച്ച പരിശീലകർക്കു കീഴിൽ ഈ കാലങ്ങളിലെല്ലാം സുന്ദരമായ ഫുട്ബോൾ കളിച്ചെങ്കിലും ഒന്നാം സ്ഥാനത്തിന് ഒന്നോ രണ്ടോ അടി അകലെ ഓട്ടം തീർന്നു പോയി. ഇത്തവണയും അങ്ങനെയാകാതെ കാത്തത് അദ്ഭുത പ്രകടനങ്ങളാണ്.ലിവർപൂൾ ചാംപ്യൻസ് ലീഗ് സെമി രണ്ടാം പാദത്തിൽ ബാർസിലോനയെ അവിശ്വസനീയമായി മറികടന്നു. തൊട്ടു പിറ്റേന്ന് സമാനമായൊരു പ്രകടനത്തോടെ അയാക്സിനെ ടോട്ടനവും. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഇത്തവണയും മാഞ്ചസ്റ്റർ സിറ്റിയുടെ തേരോട്ടത്തിനു മുന്നിൽ വീണു പോയ ഇരു ടീമിനും ഇനി ഒറ്റ മൽസരം കൊണ്ട് നേടാനുള്ളത് യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ് കിരീടം. 
കണക്കിലും കളിയിലും ലിവർപൂൾ മുന്നിലോടുന്നു. പ്രീമിയർ ലീഗിൽ ഒറ്റ പോയിന്റ് വ്യത്യാസത്തിലാണ് അവർ സിറ്റിയുമായുള്ള പോരാട്ടത്തിൽ വീണു പോയത്. കഴിഞ്ഞ വർഷം ചാംപ്യൻസ് ലീഗ് ഫൈനൽ കളിച്ചതിന്റെ അനുഭവസമ്പത്തും അവർക്കു കൂട്ടുണ്ട്. അന്നു റയൽ മഡ്രിഡ് ഡിഫൻഡർ സെർജിയോ റാമോസിന്റെ പരുക്കൻ ഫൗളിൽ കരഞ്ഞു കൊണ്ട് മൈതാനം വിട്ട മുഹമ്മദ് സലായെ ആരാധകർ മറന്നിട്ടില്ല

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement