ആമസോൺ കുറേക്കാലമായി ആലോചനയിലാണ്. അവരുടെ പ്രോഡക്റ്റ് ഡെലിവറി ഇനിയും എങ്ങനെ മികച്ചതാക്കാം എന്ന്. ഡെലിവറി ഏജന്റ് എന്ന ഒരു മനുഷ്യനെ എത്ര പെർഫെക്ടായി പ്രയോജനപ്പെടുത്താമോ അത്രയും പെർഫക്റ്റായിത്തന്നെയാണ് അവർ ഇപ്പോൾ കാര്യങ്ങൾ നടത്തുന്നത്. പക്ഷേ, ഡെലിവറി ഏജന്റ് ആത്യന്തികമായി മനുഷ്യനാണ്. മനുഷ്യസഹജമായ എല്ലാ പിഴവുകൾക്കും അയാൾ വശംവദനാകാം. അയാൾക്ക് അഡ്രസ്സ് മാറിപ്പോവാം, ഡെലിവറി ചെയ്യേണ്ട സാധനം അയാൾ വല്ലേടത്തും മറന്നുവെക്കാം, അയാൾ ഡ്യൂട്ടിക്ക് വരാതിരിക്കാം, ശമ്പളം കൂടുതൽ ചോദിച്ച് സമരം വരെ ചെയ്തെന്നിരിക്കും. ഇതൊന്നും ഇല്ലാത്ത ഒരു ബദൽ സംവിധാനത്തെക്കുറിച്ചുള്ള ആമസോണിന്റെ ചിന്തയിൽ നിന്നാണ് അതിന്റെ 'റോബോട്ടിക്‌സ്' വിഭാഗത്തിന്റെ പിറവി.
ആമസോൺ റോബോട്ടിക്‌സ് വിഭാഗം നടത്തിയ വർഷങ്ങളുടെ ഗവേഷണത്തിന്റെ ആദ്യഫലം ഇതാ പുറത്തുവന്നിരിക്കുകയാണ്. മേൽപ്പറഞ്ഞ യാതൊരുവിധ ന്യൂനതകളുമില്ലാത്ത, 24X7 പ്രോഡക്റ്റ് ഡെലിവറി നടത്താൻ കഴിവുള്ള ഈ 'ഡെലിവറി റോബോട്ടി'ന്റെ പേര് സ്‌കൗട്ട് എന്നാണ്. ആമസോൺ ഹെഡ് ക്വർട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന അമേരിക്കയിലെ സിയാറ്റിൽ സ്റ്റേറ്റിലുള്ള, സ്‌നോഹോമിഷ് കൗണ്ടിയിലാണ് ഇതിന്റെ പരീക്ഷണ നിയോഗം. ആറുചക്രങ്ങളുള്ള ഒരു ഡെലിവറി റോബോട്ടാണ് 'സ്‌കൗട്ട്'. ആദ്യഘട്ടത്തിൽ ഡെലിവറിക്കായി ഇറങ്ങിയിരിക്കുന്നത് 6 സ്കൗട്ടുകളാണ്. ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരു വാക്വംക്ളീനർ ആണെന്നേ കരുതൂ. നീല ബോഡിയിൽ എഴുതിയ പതിപ്പിച്ചിരിക്കുന്ന 'പ്രൈം' ലോഗോയാണ് ആമസോൺ ബന്ധം വെളിപ്പെടുത്തുന്ന ഒരേയൊരു സൂചന. തെരുവിൽ ഉണ്ടാവാൻ സാധ്യതയുള്ള സാധ്യതയുള്ള ഒട്ടുമിക്ക പ്രതികൂല സാഹചര്യങ്ങളെയും മറികടക്കാൻ വേണ്ട സംവിധാനങ്ങൾ ഒക്കെയും സ്‌കൗട്ടിൽ ഉണ്ടത്രേ. കാണാൻ ഒരു പെട്ടി കണക്കിരിക്കും എങ്കിലും കാമറകളുടെയും അൾട്രാ സൗണ്ട് സെൻസറുകളുടെയും ഒരു നിര തന്നെയുണ്ട് സ്‌കൗട്ടിൽ.
ഇവയിൽ നിന്നും വരുന്ന സിഗ്നലുകളെ സ്വീകരിച്ച്, വിശകലനം ചെയ്ത്, റോബോട്ടിക് ഇന്റലിജൻസ് അൽഗോരിതങ്ങളുടെ സഹായത്തോടെ മുന്നോട്ടു നീങ്ങാൻ സഹായിക്കുന്ന ഒരു പ്രോസസറും സ്കൗട്ടിന് സ്വന്തമായുണ്ട്. റോഡിലെ ഓരോ കുണ്ടും കുഴിയും കൃത്യമായി മാപ്പു ചെയ്ത്, അതിന്റെ ഡിജിറ്റൽ സിമുലേഷനിൽ നിരന്തരം റോബോ ക്ളോണുകളെ പറഞ്ഞയച്ച് നടത്തപ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിന് പരീക്ഷണ ഡെലിവറികൾക്ക് ശേഷമാണ് സ്‌കൗട്ട് ഇപ്പോൾ നേരിട്ട് നിരത്തിലേക്ക് ഇറങ്ങിയിരിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon