പാലക്കാട്: പട്ടികജാതിക്കാരനെ വിവാഹം ചെയ്ത യുവതിയെ വഴിയിൽ തടഞ്ഞു നിര്‍ത്തി ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി വീട്ടുതടങ്കലിലാക്കി. പാലക്കാട് പട്ടാമ്പി കാരമ്പത്തൂർ സ്വദേശി ഷാജിയാണ് പരാതിയുമായെത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ മെയ് 2നാണ് ഷാജി ഇതരജാതിയിൽ പെട്ട മലപ്പുറം പാങ് സ്വദേശിനിയെ വിവാഹം ചെയ്തത്. രണ്ടു വർഷത്തിലേറെ നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. എന്നാൽ ദുരഭിമാനത്തിന്റെ പേരിൽ വീട്ടുകാർ ജീവിക്കാൻ അനുവദിച്ചില്ലെന്നും, വീട്ടിലേയ്ക്ക് പോകുന്നതിനിടെ ഭാര്യയെ ബലംപ്രയോഗിച്ച് കൊണ്ടു പോയെന്നുമാണ് ഷാജി പറയുന്നത്. ഒരു മാസത്തോളമായി യുവതി വീട്ടുതടങ്കലിലാണ്.
ഭിന്നശേഷിക്കാരാനാണ് ഷാജി. സംഭവത്തെ തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി എടുത്തില്ലെന്നും പരാതിയുണ്ട്

This post have 0 komentar
EmoticonEmoticon