റിയോ ഡി ജനീറോ: ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറിനെതിരെ ബലാത്സംഗ പരാതിയുമായി യുവതി. പാരീസിലെ ഒരു ഹോട്ടലിൽ വച്ച് ബ്രസീലിന്റെ സൂപ്പർ താരം ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് കാട്ടി ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പരാതി നൽകിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇൻസ്റ്റഗ്രാം വഴിയാണ് നെയ്മറിനെ പരിചയപ്പെട്ടതെന്നാണ് യുവതി പറയുന്നത്. പതിവായി മെസേജുകൾ അയക്കാറുണ്ടായിരുന്നു. പാരീസിൽ വച്ച് കാണാമെന്ന നെയ്മറിന്റെ തന്നെ ക്ഷണപ്രകാരമാണ് ഹോട്ടലിലെത്തിയത്. എന്നാൽ ലഹരിയുടെ അവസ്ഥയിലായിരുന്നു നെയ്മർ അവിടെയെത്തിയത്. കുറച്ചു നേരം സ്നേഹത്തോടെ സംസാരിച്ചിരുന്നു. പെട്ടെന്ന് സ്വഭാവമാറ്റം വന്ന താരം തന്റെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ ശാരീരിക ബന്ധത്തിന് ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി.
അതേസമയം ആരോപണങ്ങൾ തള്ളി നെയ്മറിന്റെ പിതാവ് രംഗത്തെത്തിയിട്ടുണ്ട്. തന്റെ മകനെ ബ്ളാക്മെയിൽ ചെയ്ത് പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഇതിന് തെളിവുകളുണ്ടെന്നും എല്ലാം അഭിഭാഷകന് കൈമാറിയെന്നും പിതാവ് നെയ്മർ സാന്റോസ് വ്യക്തമാക്കി. യുവതിയെ നെയ്മറിന് പരിചയമുണ്ടായിരുന്നു.. അവരുമായി ഡേറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ പിന്നീട് അവരെ കാണാൻ ആഗ്രഹിച്ചിരുന്നില്ല.. അന്ന് മുതലാണ് യുവതി ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം ആരംഭിച്ചതെന്നും പിതാവ് ആരോപിക്കുന്നു.
'എന്‍റെ മകനെതിരെ പല ആരോപണങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട്.. പക്ഷെ അവൻ എങ്ങനെയുള്ള വ്യക്തിയാണെന്ന് എനിക്ക് അറിയാം.. ഇതൊരു ട്രാപ്പ് ആണ്.. നെയ്മറിനെതിരായ ആരോപണങ്ങൾ കള്ളമാണെന്ന് തെളിയിക്കാൻ ചില വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത് വിടാൻ ഒരുങ്ങുകയാണ് കുടുംബമെന്നും റിപ്പോർട്ടുകളുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon