ads

banner

Sunday, 2 June 2019

author photo

 കൊച്ചി : അന്തരിച്ച സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച് സത്യം അന്വേഷണത്തിലൂടെ പുറത്ത് വരട്ടെയെന്ന് ഭാര്യ ലക്ഷ്മിയുടെ പ്രതികരണം. പ്രകാശൻ തമ്പിയെ അറിയില്ലെന്ന്  പറഞ്ഞിട്ടില്ല. എന്നാൽ ബാലഭാസ്കറിന്റെ മനേജറാണ് എന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്നാണ് വ്യക്തമാക്കിയതെന്നും ലക്ഷ്മി പറയുന്നു. ബാലഭാസ്കറിന്റെ അപകടമരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ടുകള്‍ പുറത്ത് വരുന്ന സാഹചര്യത്തിലാണ് ലക്ഷ്മിയുടെ പുതിയ പ്രതികരണം.

അതേസമയം,  ബാലഭാസ്കറിന്‍റെ മരണം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സ്വര്‍ണക്കടത്ത് കേസ് പ്രതി പ്രകാശന്‍ തമ്പിയുടെ മൊഴി രേഖപ്പെടുത്താൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. മരണത്തിലെ ദുരൂഹത നീക്കുന്നതിനായി പ്രഖ്യാപിച്ച പ്രത്യേക സംഘമാണ് തമ്പിയുടെ മൊഴിയെടുക്കുന്നത്. സ്വര്‍ണക്കടത്തു കേസില്‍ റിമാന്‍‍ഡിലാണ് നിലവിൽ പ്രകാശന്‍ തമ്പി. പ്രകാശന്‍ തമ്പിക്ക് ബാലഭാസ്കറുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളും അപകടവുമായി ബന്ധമുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

എന്നാൽ, ഇയാളുടെ മൊഴിയെടുക്കുന്നത് വൈകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. മരണം സംബന്ധിച്ചുള്ള ഫോറൻസിക് റിപ്പോർട്ടുകൾ ലഭിച്ച ശേഷം മാത്രമായിരിക്കും മൊഴിയെടുക്കൽ ഉണ്ടാവു എന്നാണ് വിവരം.അതിനിടെ റിമാൻഡിൽ കഴിയുന്ന പ്രകാശൻ‌ തമ്പിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം മാത്രമേ മൊഴിയെടുക്കൽ ഉണ്ടാവു എന്നും റിപ്പോർട്ടുകൾ‌ പറയുന്നു. എന്നാൽ‌ നിർണായക വെളിപ്പെടുത്തൽ നടത്തിയ കലാഭവൻ സോബിയുടെ മൊഴി രണ്ട് ദിവസത്തിനകം രേഖപ്പെടുത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement