താടി വച്ച് മാസ്സ് ലുക്കിൽ പ്രത്യക്ഷപ്പെട്ട ഫസ്റ്റ് ലുക് പോസ്റ്ററിന് ശേഷം, പുതിയ ചിത്രം ബ്രദേഴ്‌സ് ഡേയുടെ രണ്ടാമത്തെ പോസ്റ്ററിൽ കൂൾ ലുക്കിൽ നടനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജ്. ചിത്രത്തിന്റെ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ പിറന്നാൾ ദിവസത്തിലാണ് ഈ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. ആക്ഷന്‍ ഹൊറര്‍ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളില്‍ നിന്നും മാറി ഹ്യൂമര്‍ ഫാമിലി ടച്ചുള്ള ഒരു കഥാപാത്രം തെരഞ്ഞെടുത്തിരിക്കുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്. പൃഥ്വിരാജ് സുകുമാരന്‍ ലൂസിഫറിന് ശേഷം വെള്ളിത്തിരയിലെത്തുന്ന ബ്രദേഴ്സ് ഡേ ഒരു ഫാമിലി എന്റര്‍ടെയിനറായിരിക്കും. ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ മാർട്ടിൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ഛായാഗ്രഹണം ജിത്തു ദാമോദർ നിര്‍വഹിക്കുന്നു. 4 മ്യൂസിക്കിലൂടെ നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിൽ മികച്ചൊരു വേഷം അവതരിപ്പിച്ചത് ഷാജോൺ ആയിരുന്നു.
http://bit.ly/2wVDrVvAdvertisement
More on

This post have 0 komentar
EmoticonEmoticon