കോട്ടയം : വിതുര പീഡനക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ഒന്നാം പ്രതി കൊല്ലം കടയ്ക്കൽ ജുബൈന മൻസിലിൽ സുരേഷിനെ(45) ഹൈദരാബാദിൽ നിന്ന് അറസ്റ്റു ചെയ്തു. ഇന്നലെ വൈകിട്ടോടെ കോട്ടയത്ത് എത്തിച്ച സുരേഷിനെ കേസ് പരിഗണിക്കുന്ന വിതുര പ്രത്യേക കോടതി അവധിയായിരുന്നതിനാൽ അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി വി.ബി. ഉദയമ്മ മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.കേസ് അന്വേഷിക്കുന്ന എറണാകുളം ക്രൈംബ്രാഞ്ച് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രത്യേക കോടതിയിൽ വിചാരണ നടന്നു കൊണ്ടിരിക്കുന്ന 21 കേസുകളിലെ ഒന്നാം പ്രതിയായ സുരേഷ് മാർച്ച് 13 ന് ഒളിവിൽ പോകുകയായിരുന്നു. പ്രതിഭാഗം വിസ്താരത്തിനായി ഹാജരാകാതെ വന്നതോടെ സുരേഷിനെപ്പറ്റി അറിയില്ലെന്നു പ്രതിഭാഗം വക്കീൽ കോടതിയെ രേഖാമൂലം അറിയിച്ചതിനെത്തുടർന്ന് ജാമ്യം റദ്ദാക്കുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. ന്യൂഡൽഹി, മുംബൈ, , ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ ഷാനവാസ്, ഷാ, ജെ. എസ്. ഷാജൻ തുടങ്ങിയ വ്യാജ പേരുകളിൽ സുരേഷ് ഒളിവിൽ കഴിയുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
http://bit.ly/2wVDrVvവിതുര പീഡനക്കേസ് : ജാമ്യത്തിലിറങ്ങി മുങ്ങിയ ഒന്നാം പ്രതി അറസ്റ്റിൽ
Next article
മിസ്സ് ഇന്ത്യ പട്ടം സുമന് റാവുവിന് സ്വന്തം
Previous article
നിഹാൽ വീണ്ടും; ഏഷ്യൻ ചാംപ്യൻഷിപ്പിൽ ബ്ലിറ്റ്സ് കിരീടം
This post have 0 komentar
EmoticonEmoticon