ads

banner

Tuesday, 30 July 2019

author photo

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ചെറുസൈനികവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ 17 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലെ പാര്‍പ്പിടമേഖലയിലാണ് സംഭവം. അപകടത്തില്‍ 12 പ്രദേശവാസികളും അഞ്ച് വിമാനജീവനക്കാരുമാണ് മരിച്ചിരിക്കുന്നത്. 12 പ്രദേശവാസികള്‍ക്ക് പരിക്കേറ്റതായി രക്ഷാപ്രവര്‍ത്തകസംഘം വക്താവ് ഫറൂഖ് ബട്ടാണ് ഇക്കാര്യം അറിയിച്ചത്. ഗാരിസണ്‍ നഗരത്തിലെ പാര്‍പ്പിടമേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വിമാനം തകര്‍ന്നുവീണത്. മരിച്ചവരില്‍ അഞ്ചുപേര്‍ സൈനികരാണെന്നും റിപോര്‍ട്ടുകളുണ്ട്.

പരിശീലനപ്പറക്കലിനിടെയാണ് അപകടമെന്നും വിവരമുണ്ട്.വിമാനം തകര്‍ന്നുവീണതിന് പിന്നാലെ പ്രദേശത്ത് തീപടരുകയായിരുന്നു. ഇതിലാണ് പ്രദേശവാസികള്‍ക്ക് പരിക്കേറ്റത്. നിരവധി വീടുകളും കത്തിനശിച്ചു. പലരും വീടുകളില്‍നിന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറി. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഏതുതരത്തിലുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നത് സംബന്ധിച്ച് പാക്ക് സൈനിക അധികൃതര്‍ വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നും സൈന്യം അറിയിച്ചിട്ടുണ്ട്. പറക്കലിനിടെ പെട്ടെന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്നും അപകടത്തില്‍പ്പെടാനുള്ള കാരണത്തെക്കുറിച്ച് അറിവായിട്ടില്ലെന്നും സൈന്യം അറിയിച്ചിരിക്കന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement