തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിൽ രജിസ്റ്റര്‍ ചെയ്തത് 4580 കേസ്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നൽ പരിശോധന നടത്തിയത്.
ഒറ്റ രാത്രികൊണ്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4580 കേസാണ്, ഏറ്റവുമധികം കേസുകൾ മലപ്പുറം ജില്ലയിൽ നിന്നാണ്. ആകെ 618 കേസാണ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തത്. കേസുകൾ എണ്ണത്തിൽ കുറവ് ആലപ്പുഴ ജില്ലയിലാണ്. 93 കേസ് ആണ് ആലപ്പുഴയിൽ രജിസ്റ്റര്‍ ചെയതത്.
വിവിധ നിയമ ലംഘനങ്ങൾ കണ്ടെത്തി പിഴയിനത്തിൽ മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കിയത് 38 ലക്ഷം രൂപയാണ്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായിരുന്നു മിന്നൽ പരിശോധന.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon