ads

banner

Friday, 12 July 2019

author photo

ബെംഗളൂരു: രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ കര്‍ണാടക നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. അന്തരിച്ച അംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കലാണ് ഇന്നത്തെ അജണ്ട. രാജി നല്‍കി മുംബൈയിലേക്ക് പോയ വിമത എം എല്‍ എമാരുടെ അസാന്നിധ്യം സഭയില്‍ സര്‍ക്കാരിന് തിരിച്ചടിയാകും. രാഷ്ട്രീയ പ്രതിസന്ധി കനത്ത സാഹചര്യത്തില്‍ ഇന്നു ആരംഭിക്കുന്ന നിയമസഭാ സമ്മേളനം നിര്‍ണായകമാണ്. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരുള്ളപ്പോള്‍ സഭ ചേരുന്നത് ചട്ടവിരുദ്ധമെന്ന് നേരത്തെ ആരോപിച്ചെങ്കിലും ബിജെപി എംഎല്‍എമാര്‍ ഇന്ന് സഭയിലെത്തും.

രാജിയോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ബി.ജെ.പി.യുടെ നിലപാട്. രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നിലപാടിനെതിരേ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ വിധിയും ഇന്നു വരും. ഈ സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം ബഹളമയമാകും.

സുപ്രീം കോടതി ഉത്തരവ് വന്നശേഷമാവും ബിജെപിയുടെ കൂടുതല്‍ നീക്കങ്ങള്‍. നിയമസഭാ സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന മന്ത്രിസഭാ യോഗം പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനിച്ചത്. രാജി സ്വീകരിക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ ബി.ജെ.പി. അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന സൂചനയുമുണ്ട്. എന്നാല്‍ സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. ഗവര്‍ണറുടെ നിലപാടും നിര്‍ണായകമാകും.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement