ലവ്വ് ആക്ഷന്‍ ഡ്രാമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലവ്വ് ആക്ഷന്‍ ഡ്രാമ. ചിത്രം ഓണത്തിന് പ്രദര്‍ശനത്തിനെത്തും. നിവിന്‍ പോളിയാണ് നായക വേഷത്തിലെത്തുന്നത്. നിവിനും, നയന്‍ താരയും ഒരുമിച്ചുള്ള പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്.
ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താരായാണ് നായിക. പ്രണയ കഥ പറയുന്ന ചിത്രം അജുവര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ശ്രീനിവാസന്‍, അജുവര്‍ഗീസ്, രണ്‍ജിപണിക്കര്‍, ജൂഡ് ആന്റണി, ബിജു സോപാനം, ധന്യ ബാലകൃഷ്ണന്‍, സുന്ദര്‍രാമു എന്നിവരാണ് മറ്റ് താരങ്ങള്‍.
1989 ല്‍ പുറത്തിറങ്ങിയ വടക്കുനോക്കിയന്ത്രം എന്ന ചിത്രത്തിലെ ദിനേശനേയും ശോഭയേയും പ്രേക്ഷകരെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍, ഈ ചിത്രത്തില്‍ നിവിന്‍ പോളിയുടേയും, നയന്‍താരയുടേയും പേരുകള്‍ യഥാക്രമം ദിനേശന്‍,ശോഭ എന്നാണ്. ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന്റ്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിയ്ക്കുന്നത് ജോമോന്‍ ടി ജോണ്‍ ആണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon