ads

banner

Friday, 5 July 2019

author photo

ജിദ്ദ: സൗദിക്ക് നേരെ വീണ്ടും യമനിലെ വിമതസൈന്യമായ ഹൂതികളുടെ ഡ്രോൺ ആക്രമണം. ജീസാനിലെ കിങ് അബ്ദുല്ല വിമാനത്താവളം ലക്ഷ്യമാക്കി നടത്തിയ ആക്രമണം സൗദി സഖ്യസേന തകര്‍ത്തു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. യമനിലെ ഹൂതി കേന്ദ്രമായ സന്‍ആയില്‍ നിന്നാണ് ആക്രമണം ഉണ്ടായതെന്ന് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കിഅല്‍ മാലികി പറഞ്ഞു.

ആക്രമണം നടത്തിയതായി സഖ്യസേനയും അവകാശപ്പെട്ടു. ഹൂതി ഭീകരതക്കെതിരായ സഖ്യസേനയുടെ ശക്തമായ സൈനിക നടപടി എല്ലാ അന്തരാഷ്ട്ര നിയമങ്ങളും പാലിച്ച്‌ തുടരുമെന്ന് സഖ്യസേന വക്താവ് പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായ ആക്രമണമാണ് ഹൂതികളുടെ ഭാഗത്ത് നിന്ന് സൗദിക്ക് നേരെ ഉണ്ടാകുന്നത്. 

അതിനിടെ അബ്ഹ വിമാനത്താവളത്തില്‍ വ്യാഴാഴ്ച രാത്രി കനത്ത സുരക്ഷ നടപടികള്‍ സ്വീകരിച്ചു. ഹൂതി ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി എന്നാണ് അനൗദ്യോഗിക വിവരം. അബ്ഹ വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരനുള്‍പെടെ ഒൻപത് പേര്‍ക്ക് പരിക്കേറ്റിരുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement