എറണാകുളം : വൈറ്റില മേല്‍പാലം നിര്‍മ്മാണത്തില്‍ ഉദ്യോഗസ്ഥ വീഴ്ചയുണ്ടെന്ന റിപ്പോര്‍ട്ട് തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. പണിയിലെ അപാകതയെക്കുറിച്ച് ഒരു റിപ്പോർട്ടും കിട്ടിയിട്ടില്ലെന്നും തെറ്റായ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എജിനീയര്‍ ഭീതിജനിപ്പിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെയാണ് വൈറ്റില മേല്‍പ്പാലം നിര്‍മാണത്തിലും ഉദ്യാഗസ്ഥ വീഴ്ചയുണ്ടായിട്ടുണ്ടെന്ന പൊതുമരാമത്ത് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്. വൈറ്റില മേല്‍പ്പാലം നിര്‍മ്മാണത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ട്.
ഇത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പ്രസ്താവനയിലൂടെ അറിച്ചത്. തെറ്റായ വാര്‍ത്ത നല്‍കി ഭീതി ജനിപ്പിക്കുകയാണ് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ചെയ്തതെന്നും മന്ത്രി ആരോപിക്കുന്നു. രൂക്ഷവിമര്‍ശനമാണ് അസിസ്റ്റന്‍റ് എജിനീയര്‍ക്കെതിരെ മന്ത്രി ഉന്നയിച്ചിരിക്കുന്നത്. ഗുരുതരമായ ക്രമക്കേടാണ് എജിനീയറുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ഇതൊരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. വാർത്ത പുറത്തുവന്നതിൽ വിജിലൻസ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയോട് ശിപാര്‍ശ ചെയ്യുമെന്നും മന്ത്രി അറിയിച്ചു. പാലാരിവട്ടത്തിന്‍റെ കാര്യത്തില്‍ എറണാകുളത്തെ പല പ്രമുഖരും കള്ളക്കളികള്‍ നടത്തുന്നത് പൊതുമരാമത്ത് വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
വൈറ്റിലയില്‍ കൂടി കുഴപ്പമാണെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അറിയാതെ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇപ്പോൾ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ സഹായിക്കുന്നുണ്ടോയെന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കും. എറണാകുളത്ത് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അപകടകരമായ നീക്കത്തിന്‍റെ വെളിച്ചത്തില്‍ പാലങ്ങളും കെട്ടിടങ്ങളും നിര്‍മ്മിക്കുന്ന എഞ്ചിനീയര്‍മാരും കോണ്‍ട്രാക്ടര്‍മാരും ജാഗ്രത പാലിക്കണമെന്നും മന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon