ന്യൂഡൽഹി : കശ്മീർ ബില്ലിനെ പ്രതിരോധിക്കുന്നതിൽ തുടക്കത്തിലെ പാളി കോൺഗ്രസ്. ജമ്മു കശ്‍മീര്‍ ബില്ലിൽ അവതരണാനുമതി തേടി സംസാരിച്ച് തുടങ്ങിയ അമിത് ഷായെ തുടക്കത്തിൽ തന്നെ കോൺഗ്രസ് കടന്നാക്രമിച്ചു. എന്നാൽ ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ ചില പ്രസ്താവനകളിൽ കോൺഗ്രസിന് കൃത്യമായി തന്ത്രം പാളുകയായിരുന്നു. അതോടു കൂടി ലോക്സഭയിൽ കാര്യങ്ങൾ കോൺഗ്രസ് ബിജെപിക്ക് കൂടുതൽ അനുകൂലമാക്കി.
കശ്മീര്‍ ആഭ്യന്തരവിഷയമാണോയെന്ന് അധീര്‍ രഞ്ജന്‍ ചൗധരിയുടെ ചോദ്യത്തിലാണ് കോൺഗ്രസ് വെട്ടിലായത്. ആഭ്യന്തരവിഷയംതന്നെയെന്ന് അമിത് ഷാ തിരിച്ചടിച്ചു. കശ്മീർ ഇന്ത്യയുടെ അഭിഭാജ്യഘടകമെന്നും ഷാ ആവർത്തിച്ചു. കശ്മീരിനായി ജീവൻ വെടിയാൻ തയറാണെന്നും ആഭ്യന്തരമന്ത്രി ലോക്സഭയിൽ പറഞ്ഞു. ബില്ലിൽ ചർച്ച തുടരുകയാണ്.
This post have 0 komentar
EmoticonEmoticon