ആലപ്പുഴ : ശനിയാഴ്ച നടക്കാനിരിക്കുന്ന നെഹ്റുട്രോഫി വള്ളംകളിക്ക് ആലപ്പുഴ ഒരുങ്ങി. ജലോല്‍സവത്തിന്റെ വരവറിയിച്ചുള്ള ഘോഷയാത്രയില്‍ ആയിരങ്ങള്‍ പങ്കുകൊണ്ടു. നിറഞ്ഞ സദസിനെ ആവേശത്തിലാഴ്ത്തി വഞ്ചിപ്പാട്ട് മത്സരവും നടന്നു.
ഒട്ടേറെ കലാരൂപങ്ങളാണ് ഓളപ്പരപ്പിലെ മേളത്തിന്റെ വരവറിയിച്ച് നഗരംചുറ്റിയത്. ഘോഷയാത്രയില്‍ സ്കൂള്‍ കുട്ടികള്‍ നിറഞ്ഞാടി.ഇ.എം.എസ് സ്റ്റേഡിയത്തില്‍നിന്നാരംഭിച്ച് നഗരചത്വരത്തില്‍ സമാപിക്കുമ്പോഴേക്കും ആയിരങ്ങള്‍ ആഘോഷയാത്രയില്‍ പങ്കുകൊണ്ടു. നിറഞ്ഞ സദസിനെ താളംപിടിപ്പിച്ചു ഇത്തവണ വഞ്ചിപ്പാട്ട് മല്‍സരം. കുട്ടനാടൻ ശൈലിക്ക് പുറമെ ആറന്മുളയും മല്‍സരത്തെ മികവുറ്റതാക്കി.
This post have 0 komentar
EmoticonEmoticon