ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിക്കാൻ ബിജെപി സിപിഐഎമ്മിനെതിരെ കള്ളം പ്രചരിപ്പിക്കുകയാണെന്ന് പാർട്ടി പോളിറ്റ് ബ്യൂറോ. കിഴക്കൻ പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും എത്തിയവർക്ക് പൗരത്വം നൽകുന്ന വിഷയത്തിൽ ബിജെപി ഇരട്ടത്താപ്പ് കാണിക്കുന്നു.
ബംഗാളി അഭയാർത്ഥികൾക്ക് പൗരത്വം നൽകണമെന്ന് ആവശ്യപ്പെട്ട് 2012ൽ സിപിഐഎം ജനറൽ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് എഴുതിയ കത്ത് ചൂണ്ടിക്കാണിച്ച് ബിജെപി വ്യാജ പ്രചരണം സംഘടിപ്പിക്കുകയാണ്.
കിഴക്കൻ പാകിസ്താനിൽ നിന്നും പിന്നീട് ബംഗ്ലാദേശിൽ നിന്നും എത്തിയ ന്യൂനപക്ഷവിഭാഗത്തിലെ ബംഗാളി അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകണമെന്നത് പാർട്ടിയുടെ എക്കാലത്തെയും ആവശ്യമാണ്. പക്ഷേ മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വനിയമ ഭേദഗതി മുസ്ലിം കുടിയേറ്റക്കാരെ ഒഴിവാക്കുന്നു.
പൗരത്വം നൽകാൻ പരിഗണിക്കുന്നവരിൽ നിന്ന് മുസ്ലിം കുടിയേറ്റക്കാരെ ഒഴിവാക്കണമെന്ന് സിപിഐഎം ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ടണ് നിയമ ഭേദഗതിയെ ശക്തിയായി എതിർക്കുന്നതെന്നും പ്രസ്താവനയിൽ.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon