ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി തട്ടിവീണ കാൺപൂരിലെ അടൽഘട്ടിലെ പടി പൊളിച്ചു നീക്കാൻ ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനം. പടിയുടെ ഉയരം കാരണം മുമ്പും നിരവധി സന്ദർശകർ ഇവിടെ തട്ടിവീണിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ചയാണ് ഗംഗാനദിയിലെ ജലത്തിന്റെ ശുദ്ധി പരിശോധിക്കുന്നതിന് വേണ്ടിയുള്ള ജലയാത്രയ്ക്ക് ശേഷം മടങ്ങവേ മോദി പടിക്കെട്ടിൽ തട്ടി വീണത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
മറ്റ് പടികളെക്കാൾ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പടി മാത്രമേ പൊളിച്ചു പണിയാൻ ഉദ്ദേശിക്കുന്നുള്ളൂ എന്ന് ഡിവിഷണൽ കമ്മീഷണർ സുധീർ എം ബോബ്ഡെ പറഞ്ഞു. നിരവധി സന്ദർശകരാണ് ഇവിടെ തട്ടി വീഴുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എത്രയും വേഗം പടികളുടെ നിർമ്മാണം പൂർത്തിയാക്കുമെന്നും എല്ലാ പടികളും ഒരേ ഉയരത്തിലാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ഇവിടെ പൂജ ചെയ്യാനെത്തുന്നവർക്ക് ഇരിക്കുന്നതിന് വേണ്ടിയാണ് ഉയരം കൂടിയ പടി നിർമ്മിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon