ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജമാ മസ്ജിദില്‍ വലിയ പ്രക്ഷോഭം നയിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പുലർച്ചെ 3.30 ഓടെയാണ് ചന്ദ്രശേഖറിനെ കസ്റ്റഡിയിലെടുത്തത്. ജമാ മസ്ജിദിലെ പ്രതിഷേധത്തിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാം എന്ന ഉറപ്പിലാണ് ചന്ദ്രശേഖർ കസ്റ്റഡിയിൽ പോകാൻ തയ്യാറായത്.
താൻ കസ്റ്റഡിയിൽ പോകുന്ന കാര്യം ചന്ദ്രശേഖർ ആസാദ് ട്വീറ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ചന്ദ്രശേഖറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചന്ദ്രശേഖര്‍ ആസാദിന്‍റെ നേതൃത്വത്തിലായിരുന്നു ഇന്നലെ രാജ്യതലസ്ഥാനത്തെ ജമാ മസ്ജിദിൽ നിന്നുള്ള പടുകൂറ്റൻ പ്രതിഷേധറാലി സംഘടിപ്പിച്ചത്. ജമാ മസ്‌ജിദിന്റെ പടവുകളിൽ കയറി അദ്ദേഹം നടത്തിയ പ്രതിഷേധം രാത്രി വൈകിയും തുടർന്നിരുന്നു.
പ്രതിഷേധ റാലി നടത്തുമെന്ന് പ്രഖ്യാപിച്ച ചന്ദ്രശേഖര്‍ ആസാദിനെ ഇന്നലെ തന്നെ ജമാ മസ്ജിദിന് പുറത്തുവെച്ച് പൊലീസ് പിടിയിലായിരുന്നു. എന്നാൽ പോലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട ആൾക്കൂട്ടത്തിൽ മറഞ്ഞ ആസാദ് പിന്നീട് കെട്ടിടങ്ങളുടെ ടെറസുകളില്‍ നിന്നും ടെറസുകളിലേക്ക് ചാടിയാണ് ആള്‍ക്കൂട്ടത്തിന് സമീപമെത്തി പ്രതിഷേധം തുടർന്നത്.
ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിക്കാട്ടിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമായിരുന്നു പ്രതിഷേധം. പിന്നീട് ആസാദിനെ വീണ്ടും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമം ഉണ്ടായെങ്കിലും ജനങ്ങള്‍ ഇടപെട്ട് തടഞ്ഞു. ജയ് ഭീം മുഴക്കിയാണ് ചന്ദ്രശേഖർ ആസാദ് ജമാമസ്ജിദിന്റെ പടവുകളിൽ ഇന്നലെ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നയിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon