ലക്‌നൗ: പൗരത്വ നിയമഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായ ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത തുടരുന്നു. ഇന്നലെയുണ്ടായ പ്രതിഷേധത്തിനിടെ ആറുപേരാണ് കൊല്ലപ്പെട്ടത്. സര്‍വകലാശാലകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
പല നഗരങ്ങളിലും ഇന്‍റര്‍നെറ്റ് നിയന്ത്രണം തുടരുകയാണ്. ഡൽഹിക്കടുത്ത് ഗാസിയാബാദിലും ഇന്ന് രാവിലെ പത്തുമണിവരെ മൊബൈല്‍ ഇനറര്‍നെറ്റ് നിയന്ത്രിച്ചിട്ടുണ്ട്. ലക്നൗവിലും മീററ്റിലും ബിജ്നോറിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു.
ഇന്നലെയുണ്ടായ പ്രതിഷേധം സംസ്ഥാനത്ത് പലയിടത്തും അക്രമാസക്തമായിരുന്നു. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുലന്ത് ഷഹറില്‍ പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ബഹൈച്ചിലും പൊലീസ് പ്രതിഷേധക്കാരെ വിരട്ടി ഓടിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon