തിരുവനന്തപുരം: സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ബസുടമകളുമായി ഗതാഗതമന്ത്രി ഏ കെ ശശീന്ദ്രൻ ഇന്ന് ചർച്ച നടത്തും. ഉച്ചയ്ക്ക് 2 മണിക്ക് നിയമസഭ മന്ദിരത്തിലാണ് ചർച്ച. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈമാസം 22 മുതലാണ് അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്‌തിട്ടുള്ളത്.
മിനിമം നിരക്ക് പത്തു രൂപയാക്കുക, മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി യ്ക്കുക, വിദ്യാർത്ഥികളുടെ മിനിമം നിരക്ക് 5 രൂപയാക്കുക തുടങ്ങിയവയാണ് സ്വകാര്യ ബസുടമകൾ ആവശ്യപ്പെടുന്നത്.
ബസുടമകളുടെ ആവശ്യങ്ങൾ പഠിക്കാൻ കഴിഞ്ഞവർഷം ബസ് സമരം പ്രഖ്യാപിച്ച സമയത്ത് സർക്കാർ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമലതപ്പെടുത്തിയിരുന്നു. പക്ഷേ, തുടർ നടപടികൾ ഉണ്ടായില്ല. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ബസുടമകൾ സമരം പ്രഖ്യാപിച്ചത്
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon