ആലപ്പുഴ: കായംകുളത്ത് ഒരു സംഘം യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തി. കരീലകുളങ്ങര സ്വദേശി ഷമീർ ഖാൻ (25) ആണ് കൊല്ലപ്പെട്ടത്. രാത്രി 12 മണിയോടെ ഹൈവേ പാലസ് ബാറിന് പുറത്ത് വെച്ചാണ് സംഭവം. പ്രതികൾ ഒളിവിലാണ്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ബാറിനുള്ളിലെ തർക്കത്തിന് ശേഷമാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. സുഹൃത്തുക്കൾക്ക് ഒപ്പം നിന്ന ഷമീറിനെ ഇടിച്ചിട്ട ശേഷം തലയിലൂടെ കാർ കയറ്റി ഇറക്കുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളുടെ കാര്‍ കിളിമാനൂരില്‍ നിന്ന് പൊലീസിന് കിട്ടി. പ്രതികൾ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon