ഇരിങ്ങാലക്കുട: പ്രളയ ദുരിതത്തില്‍പ്പെട്ടവര്‍ക്ക് കൈതാങ്ങായി ചലച്ചിത്ര നടന്‍ ടൊവിനോ തോമസിന്റെ വീട്ടില്‍നിന്നും സഹായഹസ്തം എത്തുന്നു. കഴിഞ്ഞ പ്രളയത്തിലും ദുരിതത്തിലകപ്പെട്ട ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയ ആളായിരുന്നു ടൊവിനോ. ടൊവിനോയുടെ വീട്ടിലാരംഭിച്ച സംഭരണ കേന്ദ്രത്തില്‍നിന്നും ഒരു ലോറി സാധനങ്ങള്‍ മലപ്പുറം നിലമ്പൂരിലെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി പുറപ്പെട്ടു.
എല്ലാവിധ അവശ്യ സാധനങ്ങളുമായാണ് ലോറി പുറപ്പെട്ടിരിക്കുന്നത്. ലോറിയില്‍ സാധനങ്ങള്‍ കയറ്റുന്നതിന് ടൊവിനോയുമെത്തി. നടന്‍ ജോജു ജോര്‍ജും ടൊവിനോയ്ക്കൊപ്പമുണ്ടായി. ഇരുവരും നിലമ്പൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon